യുവതി വിവാഹം കഴിച്ചത് 32 പുരുഷന്മാരെ ; ആരുമായും ‘ആദ്യരാത്രി’ ചിലവഴിച്ചില്ല

രാജസ്താനില്‍ നിന്ന് ഞെട്ടിക്കുന്ന സീരിയല്‍ വിവാഹങ്ങളുടെ കേസ് പുറത്തുവന്നു. 32 പേരെ വിവാഹം കഴിച്ചു വഞ്ചിച്ചുവെന്ന കേസില്‍ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. അനിത എന്ന യുവതിയെയാണ് ബൻസ്വാര ജില്ലയിലെ സാങ്വാര പൊലീസ് പിടികൂടിയത്. മധുവിധുവിനു മുമ്ബ് വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്:‘ഓരോ തവണയും വ്യത്യസ്ത പേരുകളില്‍ വിവാഹം കഴിച്ച യുവതി കുടുംബങ്ങളുടെ വിശ്വാസം നേടുന്നതിനായി സാഹചര്യങ്ങള്‍ സമർത്ഥമായി കൈകാര്യം ചെയ്യുമായിരുന്നു. തട്ടിപ്പിന്റെ പ്രധാന വശം ‘ആദ്യരാത്രി’ ഇല്ലാതിരുന്നതാണ്. ഓരോ വിവാഹത്തിലും ആദ്യരാത്രി ആഘോഷിക്കുന്നത് ഒഴിവാക്കാൻ ഒഴികഴിവ് പറയും. ഇത് വിവാഹത്തിന് തൊട്ടുപിന്നാലെ മുങ്ങാൻ സഹായകരമായി.

തന്ത്രപരമായി വരനെ ഉപേക്ഷിച്ച്‌ പണവും ആഭരണങ്ങളുമായാണ് കടന്നുകളയുക. ഇത്തരത്തില്‍ ഓരോരുത്തർക്കും ലക്ഷങ്ങളാണ് നഷ്ടമായത്. അടുത്തിടെ ഇരകളിലൊരാളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അനിതയുടെ അറസ്റ്റ് രാജസ്താനില്‍ പ്രവർത്തിക്കുന്ന ‘വിവാഹ തട്ടിപ്പ്’ ശൃംഖലയിലേക്ക് വെളിച്ചം വീശുന്നു. രാജസ്താനിലെ ആദിവാസി ആധിപത്യ മേഖലകളായ ബൻസ്വാരയിലും ദുംഗർപൂരിലും ഇത്തരം സംഘങ്ങള്‍ സജീവമാണ്.

വിവാഹം കഴിക്കാൻ കഴിയാത്ത പുരുഷന്മാരെയാണ് ഈ സംഘങ്ങള്‍ വലയിലാക്കുന്നത്. തട്ടിപ്പ് സംഘത്തില്‍ പെട്ട ചിലർ ബ്രോക്കർമാരായി വേഷമിട്ട് യുവാക്കള്‍ക്ക് യുവതികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുശേഷം അവർ വിവാഹിതരാകുന്നു. എന്നാല്‍ വിവാഹത്തിൻ്റെ അടുത്ത ദിവസം തന്നെ ആഭരണങ്ങളും പണവുമായി വധു ഒളിച്ചോടുന്നു. ഇത്തരം കവർച്ചക്കാരായ വധുക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇതുവരെ നിരവധി യുവാക്കള്‍ ഈ ബ്രോക്കർമാരുടെ ഇടപാടുകളില്‍ കുടുങ്ങിയിട്ടുണ്ട്’. വിവാഹത്തിൻ്റെ പേരില്‍ കൂടുതല്‍ പേർ തട്ടിപ്പിനിരയാകാതിരിക്കാൻ യുവാക്കളെ ബോധവല്‍ക്കരിക്കുന്ന തിരക്കിലാണ് പൊലീസ്.

ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം

മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരെ

എംഎൽഎ ഫണ്ട് അനുവദിച്ചു.

കല്പറ്റ എംഎൽഎ ടി സിദ്ദിഖിന്റെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മടക്കിമല-കിണ്ടിപ്പാറ- ഇസി മുക്ക്-കമ്പളക്കാട് റോഡിന്റെ വശങ്ങളിൽ മണ്ണ് ഫില്ലിംഗ് കോൺക്രീറ്റ് ഡ്രൈനേജ് & ഫൂട്ട്പാത്ത് നിർമാണ പ്രവൃത്തിക്ക് 22 ലക്ഷം രൂപയും

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; വാസുകിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതല; 4 ജില്ലകളിൽ കളക്ടർമാർക്കും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. തൊഴിൽ വകുപ്പിൽ നിന്ന് കെ വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് കൊണ്ടുവന്നു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റി. മാറ്റങ്ങൾ ഇങ്ങനെ ദില്ലിയിലെ കേരള ഹൗസ്

സ്പോട്ട് അഡ്മിഷൻ

തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ റെഗുലർ എംടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസ്സിംഗ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി)

സീറ്റൊഴിവ്

മാനന്തവാടി ഗവ. കോളജിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ ഡിഗ്രി കോളേജ് – റൂസയിൽ ബിഎ മലയാളം, ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ, ബി എസ് സി സൈക്കോളജി & ന്യൂറോ സയൻസ്, ബി

ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് പരിശീലനം

കോഴിക്കോട് ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 12 മുതൽ 14 വരെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രോക്യുർമെന്റ് അസിസ്റ്റന്റുമാർക്ക് പരിശീലനം നൽകും. പങ്കെടുക്കുന്നവർ ഓഗസ്റ്റ് എട്ട് വൈകിട്ട് അഞ്ചിനകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.