ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം; പിണറായി അടക്കമുള്ള സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. പിണറായി വിജയന്, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, പി കെ ശ്രീമതി, കെ കെ ശൈലജ, എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൈസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന് മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒറ്റയടിക്ക് 250 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവെ; 'മുൻകരുതൽ നടപടി'; നിസാമുദ്ദീൻ, ന്യൂഡൽഹി സ്റ്റേഷനുകൾ അടച്ചു
ജന്തർ മന്തറിൽ കോക്റോച് ജനതാ പാർട്ടി (സിജെപി) നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലേക്കുള്ള 250-ലധികം ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജന്തർ മന്തറിൽ പ്രതിഷേധക്കാർ എത്തുന്നത് തടയാനും രാജ്യതലസ്ഥാനത്തെ സുരക്ഷ ഉറപ്പിക്കാനുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പ്രതിഷേധം.ഒക്ടോബർ 9-ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന സർവീസുകളും, ഒക്ടോബർ 10-ന് പുലർച്ചെ 4 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന ട്രെയിനുകളുമാണ് പ്രധാനമായും റദ്ദാക്കിയത്. ഈ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിനുകളുടെ അടക്കം ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. റെയിൽവേയുടെ ഈ നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര തിരിക്കാനിരുന്ന ആയിരക്കണക്കിന് യാത്രക്കാരെയടക്കം ഈ നീക്കം ദുരിതത്തിലാക്കി.
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കൽ: പിണറായി സർക്കാറിന്റെ തീരുമാനം തുടരാൻ സതീശൻ സർക്കാറും, യോഗം ഈ മാസം 17ന്
പ്രവൃത്തി ദിവസം അഞ്ചാക്കൽ സംബന്ധിച്ച് സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഓൺലൈൻ യോഗം ഈ മാസം 17ന് നടക്കും. ഇത് സംബന്ധിച്ച് സർവീസ് സംഘടനകൾക്ക് സർക്കാർ കത്ത് നൽകി. എൽഡിഎഫ് സർക്കാറിന്റെ കാലത്തായിരുന്നു സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കുന്നത് ആദ്യമായി പരിഗണിച്ചത്. ഇത് സംബന്ധിച്ച് അന്നത്തെ ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് സമയമായതിനാൽ തീരുമാനമായില്ല. പ്രവൃത്തി ദിവസം ചുരുക്കുന്നതിനെ എല്ലാ സര്‍വീസ് സംഘടനകളും അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഓഫീസ് സമയം ദീര്‍ഘിപ്പിക്കുന്ന കാര്യത്തിലും അവധികളില്‍ കുറവ് വരുത്തുന്നതിലും വ്യക്തത വന്നിരുന്നില്ല.ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെ ശക്തമായി എതിർത്തിരുന്നു.
മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ രാത്രി 11.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും ജാഗ്രതാ നിർദേശം നൽകി.
മറന്നല്ലോ! എന്തെങ്കിലും ചെയ്യാൻ പോയിട്ട് മറന്നുപോകാറുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
വീട്ടില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എന്തെങ്കിലും ആവശ്യം തോന്നുന്നു. ഉടന്‍ എഴുന്നേറ്റ് മറ്റൊരു മുറിയിലേക്ക് നടക്കുന്നു. അവിടെ എത്തിയതും ഒരു നിമിഷം ചിന്തിച്ചുപോകും 'ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്?' കുറച്ചുനേരം ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ വന്ന വഴിയേ തിരിച്ചുനടക്കുമ്പോള്‍ കാര്യം ഓര്മ വരികയും ചെയ്യും. ഇത്തരമൊരു അനുഭവം ഉണ്ടാകാത്തവര്‍ കുറവായിരിക്കും. പ്രായഭേദമന്യേ പലര്‍ക്കും സംഭവിക്കുന്ന ഈ ചെറിയ മറവിക്ക് പിന്നില്‍ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രസകരമായൊരു ബന്ധമുണ്ട്. ഇതിനെ ശാസ്ത്രലോകം വിളിക്കുന്നത് 'ഡോര്‍വേ ഇഫക്ട്' (Doorway Effect) എന്നാണ്.എന്താണ് ഈ ഡോര്‍വേ ഇഫക്ട്?ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് കടക്കുമ്പോള്‍ തൊട്ടുമുമ്പ് മനസിലുണ്ടായിരുന്ന കാര്യം പെട്ടെന്ന് ഓര്‍മയില്‍നിന്ന് വഴുതിപ്പോകുന്ന അവസ്ഥയെയാണ് ഡോര്‍വേ ഇഫക്ട് എന്നു പറയുന്നത്. ഉദാഹരണത്തിന് മേശപ്പുറത്തുനിന്ന് പേന എടുക്കാനായി നിങ്ങള്‍ എഴുന്നേല്ക്കുന്നു. മറ്റൊരു മുറിയിലെത്തുമ്പോള്‍ പേനയുടെ കാര്യം തന്നെ മറന്നുപോകുന്നു. അവിടെ കാണുന്ന മറ്റൊരു വസ്തുവിലേക്കോ പുതിയൊരു കാര്യത്തിലേക്കോ ശ്രദ്ധ മാറുന്നതോടെ ആദ്യം ചെയ്യാനുദ്ദേശിച്ച കാര്യം താല്‍ക്കാലികമായി ഓര്‍മയില്‍നിന്ന് മാറിനില്‍ക്കാം. ഇവിടെ വാതില്‍ കടന്നതുകൊണ്ട് മാത്രം ഓര്മ മായുന്നതല്ല. ചുറ്റുപാടുകള്‍ മാറുന്നതും ശ്രദ്ധ മറ്റൊരു കാര്യത്തിലേക്ക് തിരിയുന്നതും തലച്ചോര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം ഇതില്‍ പങ്കുവഹിച്ചേക്കാം.
താമരശ്ശേരി ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ചുരം ഏഴാം വളവിന് സമീപം കനത്ത മഴയിൽ കടപുഴകി വീണ മരം ഫയർഫോഴ്സും,ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും, യാത്രക്കാരും ചേർന്ന് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു, മരം വീണത് മുതൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ തിരക്ക് ചുരത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .......ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.....നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.....
ഇറാനിൽ നിന്ന് ഇന്ധന ഇറക്കുമതി നടത്തി'; ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്
വാഷിങ്ടൺ: ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്. ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഉപരോധം. മുംബൈ ആസ്ഥാനമാക്കിയുള്ള രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കും അഞ്ച് വ്യക്തികള്‍ക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. SSPL സൊലൂഷന്‍സ്, സമുദ്ര മറൈന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കാണ് ഉപരോധം. രണ്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് വ്യക്തികളെ അവരുടെ കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞതായാണ് റിപ്പോര്‍ട്ട്.'ഓപ്പറേഷന് ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരില്‍ ഇറാനെതിരായി യുഎസ് നടത്തുന്ന നടപടിയുടെ ഭാഗമാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ ഉപരോധങ്ങള്‍. ഇറാനിയന്‍ പെട്രോളിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് പത്ത് സ്ഥാപനങ്ങള്‍ക്കും ആറ് വ്യക്തികള്‍ക്കും അഞ്ച് കപ്പലുകള്‍ക്കും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉപരോധം ഏര്‍പ്പെടുത്തുന്നു,' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇറാനിയന്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങൾ വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും മേല്‍ യുഎസ് സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണ്, എന്നാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കല്‍പ്പറ്റ ഗവ ഐ.ടി.ഐ.യിലെ ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷനര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. പട്ടികജാതി സംവരണ ഒഴിവിലേക്കാണ് നിയമനം. യു.ജി.സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റ്, കാറ്ററിങ് ടെക്നോളജി, ഫുഡ് ടെക്നോളജി എന്നിവയില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദം നേടിയവര്‍, അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നും രണ്ടുവര്‍ഷത്തെ ഡിപ്ലോമയോ ഡി.ജി.ടി അംഗീകൃത അഡ്വാന്‍സ്ഡ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11 ന് കല്‍പ്പറ്റ ഐ.ടി.ഐയില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍- 04936 205519
ടെന്‍ഡര്‍ ക്ഷണിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍- 04936-296362, 9497485854
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ നടക്കല്‍ കൂവണ ഭാഗത്ത് നാളെ (ഒക്ടോബര്‍ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
കരാര്‍ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ വൃദ്ധ വികലാംഗ സദനത്തില്‍ കരാറടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ (ആണ്), ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ പരിചരണത്തില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പനമരം ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് പ്ലസ് ടു, എ.എന്‍.എം കോഴ്സ് പാസായിരിക്കണം. മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസാവണം. നാല് ചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള പരിചയം അഭികാമ്യമാണ്. 50 വയസാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 22 ന് രാവിലെ 9.30 ന് കണിയാമ്പറ്റ ഗവ വൃദ്ധ-വികലാംഗ സദനത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ -04936 285900, 8714619981
കാപ്പ പ്രകാരം ജയിലിലടച്ചു.
പടിഞ്ഞാറത്തറ: കാവുമന്ദം തരിയോട് എട്ടാംമൈൽ, കാരനിരപ്പേൽവീട്ടിൽ ഷിജു എന്ന കുരിശ് ഷിജു (46) വിനെയാണ് കാപ്പ (നിയമ പ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. വധശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, അതിക്രമിച്ച് കടക്കൽ, അടിപിടി, മോഷ ണം, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടു ത്തൽ, സ്ത്രീകൾക്കെ തിരെയുള്ള അതിക്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തി ച്ചു വരികയായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്.ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം വയനാട് ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കണിയാരം എ. എൽ. പി സ്കൂളിൽ ലോകതപാൽ ദിനം ആചരിച്ചു
ദിനചാരണത്തിന്റെ മുന്നോടിയായി വിദ്യാർത്ഥികൾ തങ്ങളുടെ കൂട്ടുകാർക്കായി ഇൻലൻഡിൽ എഴുതി തയ്യാറാക്കിയ കത്തുകൾ മാനന്തവാടി പോസ്റ്റ് ഓഫീസിലെ തപാൽപെട്ടിയിൽ നിക്ഷേപിക്കുകയും കത്തുകളുമായി തങ്ങളെ തേടിയെത്തിയ പോസ്റ്റുമാൻ. സായന്തുമായി അഭിമുഖം നടത്തുകയും വിദ്യാലയത്തിലെ സീനിയർ അധ്യാപകനായ അബ്ദുൾ നാസർ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. തങ്ങളുടെ മേൽവിലാസത്തിലെത്തിയ കത്തുകൾ പോസ്റ്റുമാനിൽനിന്നും നേരിട്ട് കൈപ്പറ്റിയ വിദ്യാർത്ഥികൾക്ക് ഈ ദിനത്തിന്റെ പ്രവർത്തനങ്ങൾ നവ്യാനുഭവം പകർന്നേകുന്നതും തപാൽദിനത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമൊരുക്കുന്നതുമായിരുന്നു.
എസ് കെ എം ജെ ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ: എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച രണ്ടാമത്തെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ എം. വിവേകാനന്ദൻ സ്വാഗതം പറഞ്ഞു . പി.ടി.എ. പ്രസിഡന്റ് വിനീത് കുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി സതീഷ് മുഖ്യാതിഥിയായി.ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ പി കെ ജലീൽ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് ജില്ലാ കൺവീനർ കെ എസ് ശ്യാൽ എൻഎസ്എസ് സന്ദേശം നൽകി . അസിസ്റ്റൻറ് കോഡിനേറ്റർ വിശ്വേഷ് വി ജി, ഹെഡ്മാസ്റ്റർ എം പി കൃഷ്ണകുമാർ ,സ്റ്റാഫ് സെക്രട്ടറി അജിത്ത് പി പി , എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സ്മിത എ , സോണിയ മാത്യു എന്നിവർ സംസാരിച്ചു.വിദ്യാർഥികളിൽ സേവനമനോഭാവം, സാമൂഹിക പ്രതിബദ്ധത, നേതൃത്വപാടവം, സഹജീവിസ്നേഹം എന്നിവ വളർത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ യൂണിറ്റ് സഹായകമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു
മേപ്പാടി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി വൈത്തിരി താലൂക്കിൽ 'റിലാക്സ്' കേന്ദ്രത്തിന് ചുണ്ടേലിൽ തുടക്കമായി. "ലഹരിക്ക് വിട, വിനോദത്തിനിടം, വിശ്രമത്തിനൊരിടം" എന്ന സന്ദേശമുയർത്തിയാണ് യുവാക്കൾക്കും പൊതുജനങ്ങൾക്കുമായി ആരോഗ്യകരമായ വിനോദ-വിശ്രമ സൗകര്യങ്ങളൊരുക്കുന്ന പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ചുണ്ടേലിൽ പ്രവർത്തനമാരംഭിച്ച റിലാക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവ്വഹിച്ചു.വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കേന്ദ്രത്തിലെ സെൽഫി പോയിന്റിന്റെ ഉദ്ഘാടനം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ചേലോട് എസ്റ്റേറ്റ് മാനേജർ ഫാ ഫ്രാൻസൺ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (വിമുക്തി) സജിത്ത് ചന്ദ്രൻ ലഹരിവിരുദ്ധ സന്ദേശം നൽകി.വിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷാനവാസ് പള്ളിയാൽ, ചീഫ് ജനറൽ അഡ്മിനിസ്ട്രേഷൻ സൂപ്പി കല്ലങ്കോടൻ, വാർഡ് മെമ്പർ ഷൈനി,എം.മുജീബ് ടി.ജെ.പൗലോസ്,ജോസ് മാഷ്,മൊയ്തീൻകുട്ടി എന്നിവർ ആശംസകളർപ്പിച്ചു ചടങ്ങിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദീൻ സ്വാഗതവും എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നന്ദിയും രേഖപ്പെടുത്തി.യുവതലമുറയെ ലഹരിയുടെ വഴികളിൽ നിന്നും പിന്തിരിപ്പിച്ച് സർഗ്ഗാത്മകവും മാനസികോല്ലാസം പകരുന്നതുമായ അന്തരീക്ഷത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഇത്തരം റിലാക്സ് കേന്ദ്രങ്ങൾ നാടിന് സമർപ്പിക്കുന്നത്.
ലൈബ്രേറിയന്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആറ് മാസത്തേക്ക് ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ഡിഗ്രി/ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് /ആധാര്‍ സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ -9447887798.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
മാനന്തവാടി മേരിമാതാ കോളേജിന് സമീപം വൈകീട്ട് 3.30 ഓടെയാണ് അപകടം. സ്കൂട്ടർ യാത്രികരായ കാട്ടിക്കുളം സ്വദേശികളായ വെള്ളാഞ്ചേരി പാർത്ഥിപൻ (18), എടയൂർക്കുന്ന് അജിനാസ് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സന്തോഷത്തോടെ പഠിക്കാം' വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് സംസ്ഥാനവ്യാപക കാമ്പയിൻ: മന്ത്രി കെ. മുരളീധരൻ
വിദ്യാർഥികളുടെ മാനസികാരോഗ്യസംരക്ഷണത്തിനും സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി ''സന്തോഷത്തോടെ പഠിക്കാം'' എന്ന പേരിൽ സംസ്ഥാനവ്യാപക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.പഠനസമ്മർദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിങും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കുന്നതിനാണ് കാമ്പയിനിൽ പ്രത്യേക പ്രാധാന്യം നൽകും.
ജേഴ്സി പിൻവലിക്കാൻ ഫിഫ നിയമം അനുവദിക്കില്ല; മെസി അനശ്വരമാക്കിയ 10-ാം നമ്പര്‍ ജേഴ്സിക്ക് പിന്‍ഗാമിയെ തേടി ആരാധകര്‍
ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ ആരാകും അര്‍ജന്റീനയുടെ വിഖ്യാതമായ പത്താം നമ്പര്‍ ജേഴ്സി ഇനി അണിയുക എന്നതാണിപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യം. ഫിഫയുടെ ഔദ്യോഗിക ടൂർണമെന്റുകളിലെ നിയമമനുസരിച്ച് ടീമിലെ കളിക്കാർക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ ക്രമമായി നൽകേണ്ടതുണ്ട്. അതിനാൽ തന്നെ മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സിക്ക് പിന്‍വലിക്കാൻ അർജന്റീനയ്ക്ക് സാധിക്കില്ല.തുടക്കത്തിൽ പരിശീലകൻ ലിയോണൽ സ്കലോണി പത്താം നമ്പർ ജേഴ്സി ആർക്കും നൽകാതെ മാറ്റി നിർത്തിയിരുന്നെങ്കിലും അത് ശാശ്വതമായ ഒരു പരിഹാരമല്ല. അതുകൊണ്ടുതന്നെ അർജന്റീനയുടെ പുതിയ പത്താമനായി 22-കാരനായ മധ്യനിര താരം നിക്കോ പാസിനെയാണ് ഫുട്ബോൾ ലോകം പ്രധാനമായും ഉറ്റുനോക്കുന്നത്. നിലവിൽ സീരി എ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ യുവതാരം അർജന്റീന ദേശീയ ടീമിലും തന്റെ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു.
കാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കും; പേറ്റന്റുള്ള മരുന്നുകളിലും ആശ്വാസം
ന്യൂഡല്‍ഹി: കാന്‍സര്‍ ഉള്‍പ്പടെയുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്ന് സൂചന. സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പേറ്റന്റുള്ള മരുന്നുകള്‍ക്കും തീരുമാനം ബാധകമാക്കാനാണ് ശ്രമം. വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയേക്കും. വിതരണക്കാര്‍ക്ക് നല്കുന്ന വിലയ്ക്ക് മുകളിലായി വ്യാപാര മാര്‍ജിന്‍ പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. അതോടെ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 70 ശതമാനം വരെ വിലകുറയും. വില കൂടിയ ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

