കള്ളിലെ ആൾക്കഹോൾ അളവ് വർദ്ധിപ്പിക്കണം: പഠനം നടത്താൻ കേരളത്തിന് നിർദ്ദേശം നൽകി സുപ്രീം കോടതി; നാലു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

ഉത്പാദിപ്പിക്കുന്ന കള്ളില്‍ അനുവദനീയമായ അല്‍ക്കഹോളിന്റെ അളവ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താൻ കേരള സർക്കാരിനോട് സുപ്രീം കോടതി. നിലവില്‍ 8.13 ശതമാനമാണ് കള്ളില്‍ അനുവദിച്ചിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്.ഇത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോമളൻ എന്ന വ്യക്തി സംസ്ഥാന സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീകോടതിയുടെ നിർദേശം.

ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നാലു മാസമാണ് പഠനത്തിനായി കോടതി കേരളത്തിന് അനുവദിച്ചിരിക്കുന്ന സമയം.ഈ സമയത്തിനുള്ളില്‍ വിശദമായ പഠനം നടത്തി കോടതിയെ വിവരം ധരിപ്പിക്കണമെന്നാണ് നിർദേശം.നാലു മാസത്തിന് ശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.കേരളസർക്കാരിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കേരളം കള്ളിലെ ആല്‍ക്കഹോളിന്റെ അംശം സംബന്ധിച്ച്‌ അന്തിമ തീരുമാനം.

നേരത്തെ കള്ളിലെ ആല്‍ക്കഹോള്‍ ശതമാനം പുനഃപരിശോധിക്കണമെന്ന ഹർജിയെ കേരളം എതിർത്തിരുന്നു. കേരള സർവകലാശാലയിലെ ടി എൻ അനിരുദ്ധൻ അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കള്ളില്‍ ആല്‍ക്കഹോളിന്റെ അംശം വർധിപ്പിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.തെങ്ങില്‍ നിന്ന് ചെത്തി എടുക്കുന്ന കള്ളില്‍ 9.59 ശതമാനവും സാഗോ പനയില്‍ നിന്ന് എടുക്കുന്ന കള്ളിന് 8.24 ശതമാനവും സാധാ പനങ്കള്ളിന് 8.13 ശതമാനമായും ആല്‍ക്കഹോള്‍ അളവ് കൂട്ടാമെന്നായിരുന്നു സമിതിയുടെ നിർദ്ദേശം.

എന്നാല്‍ കള്ളില്‍ 8.1 ശതമാനത്തിലധികം ആല്‍ക്കഹോള്‍ കാണുന്നത് എഥൈല്‍ ആല്‍ക്കഹോള്‍ അധികമായി ചേർക്കുന്നത് കൊണ്ട് മാത്രമാണെന്ന് കേരളം വാദിച്ചു. കള്ളില്‍ ചാരായം ആയോ സ്പിരിറ്റ് പോലെ വാറ്റിയെടുത്ത മദ്യത്തിന്റെ രൂപത്തിലോ ഈഥൈല്‍ ആല്‍ക്കഹോള്‍ കള്ളില്‍ ചേർക്കുന്നത് പ്രകൃതിദത്തമായ ദ്രാവകത്തിലെ ‘വിദേശ പദാർഥമായി’ മാത്രമെ കണക്കാക്കാൻ സാധിക്കുകയുള്ളുവെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്)ന്റെ സ്പെസിഫിക്കേഷനില്‍ കള്ളിലെ എഥൈല്‍ ആല്‍ക്കഹോള്‍ അംശം 20 ഡിഗ്രി സെല്‍ഷ്യസില്‍ 5%-8% ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.

ഇത് കൂടാതെ ഈസ്റ്റ് ആഫ്രിക്കയിലെ നാളികേര ഗവേഷണ സ്ഥാപനത്തിന്റെ മുൻ ഡയറക്ടർ ആർ ചൈല്‍ഡിന്റെ പുസ്തക പ്രകാരം കള്ളില്‍ ആല്‍ക്കഹോളിന്റെ അളവ് 33 മണിക്കൂറിന് ശേഷം 8.1% ല്‍ എത്തുമെന്ന് പരാമർശിച്ചിട്ടുണ്ടെന്നും കേരളം വ്യക്തമാക്കി.പാനല്‍ റിപ്പോർട്ട് കള്ളില്‍ 9.59% ആല്‍ക്കഹോള്‍ ഉള്‍പ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, മറ്റെല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് മദ്യത്തിന്റെ അളവ് 8.1% കവിയാൻ പാടില്ല എന്നാണെന്നും കേരളം വാദിച്ചു.

തുടർന്ന് വിഷയത്തില്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും കേരളം നിലപാട് എടുക്കുകയായിരുന്നു.കള്ളിന്റെ വീര്യം നിർണയിക്കുന്നതിന് മുമ്ബ് സമഗ്രമായ ഒരു പഠനം അനിവാര്യമാണെന്നും ഇത് പൊതുജനാരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും കേരളം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് കേരളത്തിന് വിശദമായ പഠനത്തിന് കോടതി അനുമതി നല്‍കിയത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.