മരുമകളുമായി ലൈംഗിക ബന്ധം; ഭർത്താവിൻറെ ലിംഗം ഛേദിച്ച് ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തു കളഞ്ഞ യുവതിക്ക് അഞ്ചുവർഷം തടവ് വിധിച്ച് കോടതി; ഭാര്യയോട് ക്ഷമിച്ചു എന്ന് വെളിപ്പെടുത്തലുമായി കൃത്രിമ ലിംഗവുമായി ജീവിക്കുന്ന ഭർത്താവ്

മരുമകളോടൊപ്പം കിടപ്പറ പങ്കുവെച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച്‌ ടോയ്ലറ്റില്‍ ഒഴുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടോ നൊഗെയ്റ ഡി ഒലിവേരയെ വശീകരിച്ച്‌ ഉറങ്ങാന്‍ കിടത്തി കൃത്യം നടത്തിയ 34 കാരിയായ ഡയാന ഡോസ് സാന്റോസ് ഫാരിയസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

അടിവസ്ത്രം കൊണ്ട് കട്ടിലില്‍ കൈകളും കാലുകളും കെട്ടിയിട്ട് ലൈറ്റുകള്‍ കെടുത്തിയ ശേഷം ഒരു റേസര്‍ ബ്ലേഡ് ഊരി ഭര്‍ത്താവിന്റെ പൗരുഷം മുറിച്ചെടുക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സാവോ പോളോയിലെ അതിബായ കോടതിയില്‍ പറഞ്ഞു. ഛേദിച്ചെടുത്ത ലിംഗഭാഗം ടോയ്ലറ്റില്‍ കഴുകി. തന്റെ ഭര്‍ത്താവ് 15 വയസ്സുള്ള മരുമകളുടെ കൂടെയാണ് ഉറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫാരിയാസ് ആക്രമണം നടത്തിയതെന്നാണ് കോടതിയില്‍ പറഞ്ഞത്. ഡയാന കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ജഡ്ജി റോബര്‍ട്ട ലയൗണ്‍ ചിയാപ്പെറ്റ ഡി മൊറേസ് ബാരോ മെയ് 15 ന് അവരഞ നാല് വര്‍ഷവും അഞ്ച് മാസവും തടവിന് ശിക്ഷിച്ചു.

പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്രയും സംഭവിച്ചിട്ടും താന്‍ അവളോട് ക്ഷമിക്കുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. താന്‍ അക്രമാസക്തമായ വികാരത്തിന് കീഴിലാണ് പെരുമാറിയതെന്ന സാഹചര്യം ജഡ്ജി അവഗണിച്ചുവെന്നാരോപിച്ച്‌ ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണെന്ന് ഫാരിയസ്.

ഇപ്പോള്‍ കൃത്രിമ ലിംഗം ഘടിപ്പിച്ചിരിക്കുകയാണ് പെട്രോള്‍ പമ്ബ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന നൊഗ്വീര ഡി ഒലിവേറ. ഛേദിക്കപ്പെട്ട അവയവം ടോയ്ലറ്റില്‍ ഫ്‌ളഷ് ചെയ്യുന്നതിന് മുമ്ബ് അതിന്റെ ഒരു ചിത്രമെടുത്തു. ഇത് വീണ്ടും ഘടിപ്പിക്കാന്‍ കഴിയുമെന്ന് കേട്ടതിനാലാണ് താന്‍ അത് ഫ്‌ളഷ് ചെയ്തു കളഞ്ഞതെന്നും ഫാരിയസ് വിശദീകരിച്ചു.

15 വയസ്സുള്ള തന്റെ മരുമകളുമായി ഫാരിയസിനെ വഞ്ചിച്ചാണ് ആക്രമണത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് അദ്ദേഹം സ്വയം കുറ്റപ്പെടുത്തി. ബ്രസീലില്‍ സമ്മതത്തിന്റെ പ്രായം 14 ആണ്. ഡിസംബര്‍ 22 ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് സഹോദരനുമായി നടന്ന ചെന്ന ഫാരിയസ് താന്‍ ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്തെന്ന് നേരിട്ടു പറയുകയായിരുന്നു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.