3.8 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി ഷെയ്ൻ നിഗം; യുവതാരം വാങ്ങിയത് മെഴ്സിഡീസ് ജി എൽ എസ് 600

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്യുവി ജിഎല്‍എസ് 600 സ്വന്തമാക്കി യുവതാരം ഷെയ്ൻ നിഗം. ബ്രിഡ്ജ് വേ മോട്ടോഴ്സില്‍ നിന്നാണ് ഏകദേശം 3.80 കോടി രൂപ ഓണ്‍റോഡ് വില വരുന്ന വാഹനം ഷെയ്ൻ വാങ്ങിയത്. കുടുംബത്തോടൊപ്പമെത്തി വാഹനത്തിന്റെ താക്കോല്‍ ഏറ്റുവങ്ങുന്നതിന്റെ വീഡിയോ ബ്രിഡ്ജ് വേ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യൻ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വാഹനമായാണ് മെയ്ബ ജിഎല്‍എസ് 600 അറിയപ്പെടുന്നത്. ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും മമ്മൂട്ടിയും നേരത്തെ മെയ്ബ ജിഎല്‍എസ് 600 എസ്യുവി സ്വന്തമാക്കിയിട്ടുണ്ട്. മെഴ്സിഡീസ് എസ്.യു.വി. നിരയിലെ അത്യാഡംബര മോഡലാണ് മെയ്ബ ജി.എല്‍.എസ്.600. മെയ്ബയുടെ സിഗ്നേച്ചർ അലങ്കാരത്തോടെ ഒരുങ്ങിയിട്ടുള്ള എക്സ്റ്റീരിയറും അത്യാഡംബര സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഇന്റീരിയറുമാണ് മെയ്ബയുടെ ഹൈലൈറ്റ്.

4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ മെയ്ബ ലഭ്യമാണ്. സ്ലൈഡ് ചെയ്യാനും ടില്‍റ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സണ്‍റൂഫ്, ആള്‍ട്ര കംഫോർട്ടബിള്‍ ബ്ലോസ്റ്റേഡ് വെന്റിലേറ്റഡ്, മസാജിങ് സീറ്റുകള്‍, പീൻ സീറ്റ് യാത്രക്കാർക്കാർ ഡിസ്പ്ലേ സ്ക്രീനുകള്‍ തുടങ്ങി നീളുന്നതാണ് ഇതിലെ ആഡംബരം. 4.0 ലിറ്റർ വി 8 ബൈ-ടർബോ എൻജിനാണ് മെഴ്സിഡസ് മെയ്ബാ ജി.എല്‍.എസ്.600-ല്‍ പ്രവർത്തിക്കുന്നത്. ഇത് 549 ബി.എച്ച്‌.പി. പവറും 730 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിലെ ട്രാൻസ്മിഷൻ. എൻജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എൻ.എം. അധിക ടോർക്കും 21 ബി.എച്ച്‌.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.