മഴക്കാല മുന്നൊരുക്കം ദുരന്തസാധ്യത മുന്‍കരുതലിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി

ജില്ലയില്‍ മഴക്കാല മുന്നൊരുക്കങ്ങളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ദുരന്തസാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമായ മുന്‍കരുതുകള്‍ സ്വീകരിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. തദ്ദേശ സ്വയംഭരണാടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അതത് തദ്ദേശ സ്ഥാപന പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും വില്ലേജ് ഓഫീസര്‍ അംഗമായും കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ പെരുമാറ്റചട്ടം നിലവിലുള്ള സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായത്. ജില്ലയില്‍ കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ മഴക്കെടുതിയില്‍ ദുരന്തസാധ്യത മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവശ്യഘട്ടങ്ങളില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും ക്യാമ്പുകളായി ഉപയോഗിക്കുന്നതിന് അനുയോജ്യമായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അറിയിക്കുന്നതിനും 2005-ലെ ദുരന്തനിവാരണ നിയമം സെക്ഷന്‍ പ്രകാരം കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. വിവരശേഖരണത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടായ പ്രദേശങ്ങള്‍, മലഞ്ചെരിവുകളിലെ ദുരന്ത സാധ്യത മേഖലയിലുള്ളവര്‍, പുഴ, തോട് കരകവിഞ്ഞൊഴുകി അപകടം ഉണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പ്രത്യേകം അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ കുടിവെള്ളം, വൈദ്യുതി, ശുചിമുറി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും കെട്ടിടം സുരക്ഷിതമാണെന്നും ഉറപ്പാക്കണം. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഎല്‍ഒമാര്‍, പ്രമോട്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറക്ക് ബന്ധപ്പെട്ട ജനപ്രതിനിധികളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി വിവരശേഖരണ പട്ടിക, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളുടെ പട്ടിക എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും നല്‍കണം. പട്ടികയുടെ പകര്‍പ്പ് ജില്ലാ പോലീസ് മേധാവിക്കും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും ലഭ്യമാക്കും. വിവരശേഖരണ ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിന് ഓരോ തദ്ദേശ സ്വയം സ്ഥാപനങ്ങളിലെയും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഓഫീസറുടെ പേര് വിവരങ്ങള്‍ വാട്‌സ് ആപ്പ് നമ്പര്‍ സഹിതം മെയ് 25നകം കളക്ടറേറ്റില്‍ അറിയിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ തദ്ദേശഭരണ അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള സമിതി ലഭ്യമാക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് 27ന് മുമ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട

അനായാസം 20, തരംഗമെങ്കിൽ 22നും മുകളിൽ; വമ്പൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് മുസ്ലീം ലീഗ് വിലയിരുത്തൽ, തിരുവമ്പാടിയടക്കം തിരികെ പിടിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന്

സ്വർണവില ഇന്നും കൂടി: ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്. ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഡോളര്‍

കുടിവെള്ള വിതരണം തടസ്സപ്പെടും

വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.