മംഗലാപുരം : സാധാരണക്കാരായ ഒട്ടേറെ പ്രവാസികളുടെ സ്വപ്നങ്ങൾ പാതിവഴിയിൽ കരിച്ചുകളഞ്ഞ മംഗലാപുരം ദുരന്തം നടന്നിട്ട് 14 വർഷം. 2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് 158 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. ദുബായിൽ നിന്ന് പുറപ്പെട്ട എഐ812 വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. കണ്ണൂർ, കാസർകോട്, മംഗലാപുരം സ്വദേശികളായ 160 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കഫ്റ്റീരിയ, ഗ്രോസറി തുടങ്ങിയ സ്ഥാപനങ്ങളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നവർ മുതൽ ഉയർന്ന തസ്തികകളിൽ പ്രവർത്തിക്കുന്നവർ വരെ മരണത്തിന് കീഴടങ്ങി. സന്ദർശക വീസയിലെത്തി മടങ്ങുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. പരുക്കുകളോടെ രക്ഷപ്പെട്ടവരിൽ മിക്കവരും പിന്നീട് പ്രവാസ ജീവിതത്തോട് വിടചൊവല്ലി. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മനസിലിന്നും ദീപ്തസ്മരണകളായി വിമാനദുരന്തത്തിലെ ഇരകളുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







