കൽപ്പറ്റ: കാക്കവയൽ സ്വദേശിനി അജിത വിജയൻ കുവൈത്തിൽ തൂങ്ങി മരിക്കാനിടയായ സാഹചര്യത്തിൻ്റെ വസ്തുനിഷ്ഠമായ അന്വേഷണം നടത്താൻ ഇന്ത്യൻ എംബസി സമ്മർദ്ദം ചെലുത്തണമെന്നും, സ്പോൺസറുടെ നിരന്തരമായ മാനസീകവും – ശാരീരികവുമായ പീഢനവും, ഭക്ഷണം പോലും നൽകാതെ മാസങ്ങളോളം വീട്ടുതടങ്കലിലിട്ട് പീഢിപ്പിച്ചതും, മൊബൈൽ ഫോൺ സ്പോൺസർ കൈവശപ്പെടുത്തി വീട്ടിലേക്കുള്ള ഫോൺ വിളിക്കുവാനുള്ള അവസരം നിഷേധിച്ചതും ഇവരെ മാനസീകമായി തളർത്തുകയും അതുവഴി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് കുടുംബം വെളിപ്പടുത്തുന്ന സാഹചര്യത്തിൽ സ്പോൺസറെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവാനും, സ്പോൺസറിൽ നിന്ന് അർഹമായ നഷ്ട പരിഹാരം നേടിയെടുത്ത് സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തിന് ആശ്വാസം നൽകാനും ഇന്ത്യൻ എംബസിയിൽ നോർക്ക റൂട്ട്സ് സമ്മർദ്ദം ചെലുത്തണമെന്നും പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രഡണ്ട് പി.ഇ.ഷംസുദ്ദീൻ, ജന:സെക്രട്ടറി സജി മണ്ടലത്തിൽ എന്നിവർ മരണപ്പെട്ട അജിതയുടെ കുടുംബാംഗങ്ങളോടൊപ്പം ആവശ്യപ്പെട്ടു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍