ശ്രേയസ് ബഡേരി യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്വാശ്രയ സംഘ
അംഗങ്ങളുടെ കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു. യൂണിറ്റ് ഡയറക്ടർ
ഫാ. ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.ചടങ്ങിൽ വാർഷിക റിപ്പോർട്ട് “ജാലകം” പ്രകാശനം ചെയ്തു. ബാലജ്യോതി കുട്ടികൾക്ക്
നോട്ടു ബുക്കുകളും വിതരണം ചെയ്തു. സി. ഡി. ഒ. ബിന്ദു വിൽസൺ, ജിനി എന്നിവർ സംസാരിച്ചു.

വേസ്റ്റ് കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭിണിയായ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത്







