ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ വാർഷിക പൊതുയോഗം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു ചൂരക്കുഴി അധ്യക്ഷത വഹിച്ചു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ വാർഷിക റിപ്പോർട്ട് “സ്പന്ദനം” പ്രകാശനം ചെയ്ത് മുഖ്യ സന്ദേശം നൽകി. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ് മലങ്കര സിഡിഒ സാബു പി.വി.,സോഫി ഷിജു,കുഞ്ഞമ്മ ജോസ്,സിനി ഷാജി,എന്നിവർ സംസാരിച്ചു.സ്വാശ്രയ സംഘ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.