ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിച്ച അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം കളക്ടറേറ്റില്‍ ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി, ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി.ബിജേഷ്, സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ പി.യു.സിതാര, മാസ്റ്റര്‍ ട്രെയിനര്‍മാരായ ഉമറലി പാറച്ചോടന്‍, ജോയ് തോമസ്, ജോബി ജെയിംസ്, പ്രകാശ് ടി.ബി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മെയ് 28, ജൂണ്‍ മൂന്ന് തിയതികളില്‍ രണ്ട്, മൂന്ന് ഘട്ട പരിശീലനം നടക്കും.

ചിരട്ടയ്ക്കും ‘ശുക്രദശ’: കിലോയ്ക്ക് 30 രൂപ വരെ!
തിരുവനന്തപുരം : തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എണ്‍പത്തിരണ്ടില്‍ നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതല്‍ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.കിലോയ്ക്ക്







