ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ശ്രവണ സഹായിയുമായി ബന്ധപ്പെട്ട പരാതി പരിഹരിച്ച ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി ജില്ലാ ഭരണകൂടം. എസ്.എസ്.കെ വഴി സഹായമായി ലഭിച്ച ശ്രവണ സഹായി പാകമാകാതെ വന്നതോടെ അത് മാറ്റിത്തരണമെന്ന അപേക്ഷയുമായി ഒമ്പതാംക്ലാസുകാരിയുടെ വീട്ടുകാര്‍ ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. കളക്ടരുടെ നിര്‍ദേശ പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പോരായ്മ പരിഹരിച്ച് ശ്രവണ സഹായി കുട്ടിക്ക് ലഭ്യമാക്കി. ശ്രവണ സഹായി ലഭ്യമായതിനാല്‍ ക്ലാസുകള്‍ നഷ്ടമാകാതെ പഠനം പൂര്‍ത്തിയാക്കാനായതായും പ്രശ്നം പെട്ടന്ന് പരിഹിച്ചതില്‍ നന്ദിയുണ്ടെന്നും വിദ്യാര്‍ത്ഥി കത്തിലൂടെ ജില്ലാ കലക്ടറെ അറിയിക്കുകയുണ്ടായി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി സേവനം ചെയ്യാനുള്ള നല്ല മാതൃകകളായി ഇത്തരം പ്രവര്‍ത്തികള്‍ മാറുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. എസ്.എസ്.കെ ജില്ലാ പ്രോജക് കോര്‍ഡിനേറ്റര്‍മാരായ വി അനില്‍കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ ജോണ്‍സണ്‍, ബി.ആര്‍.സി ബത്തേരി സ്പെഷ്യല്‍ എജ്യുകേറ്റര്‍ വി.വി ചന്ദ്രിക, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓഡിയോളജി അസി. പ്രൊഫസര്‍ സമീര്‍ പുത്തേരി, കൈനാട്ടി ഗവ.ആശുപത്രി ഓഡിയോളജിസ്റ്റ് കിരണ്‍ തോമസ് എന്നിവർക്കാണ് ചേമ്പറിൽ വച്ച് ജില്ലാ കളക്ടർ ഡോ. രേണു രാജ് പ്രശംസാപത്രം നൽകിയത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







