ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ. 444/2022) തസ്തികയിലേക്ക് മെയ് 29, 30 തീയതികളിൽ ജില്ലാ പിഎസ്‌സി ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഇൻ്റർവ്യൂ മെമ്മോ, ഒടിവി സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, കെ ഫോം ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസലുമായി എത്തണമെന്ന് ജില്ലാ പിഎസ്‌സി ഓഫീസർ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്