കൽപ്പറ്റ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി – II ലെ എൻ.ഡി.പി.എസ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ പേര്, വിലാസം, വയസ്സ്, ജനന തീയതി, മെബൈൽ നമ്പർ, ഇമെയിൽ ഐ.ഡി, യോഗ്യത, പ്രവർത്തി പരിചയം, എൻറോൾമെന്റ് നമ്പർ തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ അസലും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ജൂൺ ആറിന് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർക്ക് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം. അപേക്ഷകർ ജില്ലയിലെ സ്ഥിര താമസക്കാരും സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തൽപരരുമായിരിക്കണം. ഫോൺ: 04936202251

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍