സുല്‍ത്താന്‍ ബത്തേരി നഗരസഭാ, നെന്മേനി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ പദ്ധതി നിരീക്ഷണം, വിലയിരുത്തല്‍, ഫീല്‍ഡ് ആവശ്യങ്ങള്‍ക്കായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഉപയോഗത്തിന് ജീപ്പ്, ഓട്ടോ തത്തുല്യമായ മറ്റ് വാഹനങ്ങള്‍ കരാര്‍ വ്യവസ്ഥയില്‍ ഓടിക്കാന്‍ താത്പര്യമുള്ള വാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ മൂന്നിന് വൈകിട്ട് നാലിനകം ലഭിക്കണം. ഫോണ്‍: 04936 220030, 9496070380

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ ലക്ഷണമാകാം
ശരീരത്തിന്റെ പ്രവര്ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല് അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്ദ്ദം നിലനിര്ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന് സഹായിക്കുക, അസ്ഥികളെ







