പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ ജി.എം.ആർ.എസിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ പ്രവർത്തിപരിചയം, സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവരും ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 12 ന് എം.ആർ.എസി നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ -04936 284818

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







