ദീര്‍ഘ കാലത്തെ സേവനത്തിന് ശേഷം കളക്ടറേറ്റിലെ 12 ഓഫീസര്‍മാര്‍ ഇന്ന് (മെയ് 31) സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. ജില്ലയുടെ സാഹചര്യവും പ്രത്യേകതയും ഉള്‍ക്കൊണ്ട് ജില്ലാ ഭരണ കൂടത്തോടൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അഭിനന്ദിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍ മണിലാല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ് അജിത് കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയരാജന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍, ജില്ലാ ലേബര്‍ ഓഫീസര്‍ പി.വി സതീശന്‍, ടാക്സ് പേയര്‍ സര്‍വീസസ് ജോയിന്റ് കമ്മീഷണര്‍ ടി.കെ അനില്‍കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ. അശോകന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എസ് കണ്ണന്‍, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ ജെ മോഹനദാസ്, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.കെ രാജന്‍, വനിതാ ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍, ഡയറ്റ് സീനിയര്‍ അധ്യാപകന്‍ കെ സജി എന്നിവരാണ് വിരമിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രശംസാ പത്രം നല്‍കി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, എ.ഡി.എം കെ.ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി, എസ്.എച്ച് വി.കെ ഷാജി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ