സംസ്ഥാനത്ത് ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന 49 വാര്‍ഡുകള്‍ ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലുളള സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കുന്നു. 2024 ജനുവരി 1 യോഗ്യത തീയ്യതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഇതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. ഇതു പ്രകാരം ജില്ലയിലെ ത്രിതല പഞ്ചായത്ത്, നഗരസഭ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെ യോഗം ജൂണ്‍ 5 നകം വിളിച്ചുചേര്‍ക്കും. 2024 ജനുവരി 1 ന് 18 വയസ്സ് തികഞ്ഞവരെ പുതിയതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. കരട് വോട്ടര്‍പട്ടികയില്‍ ജൂണ്‍ 21 വരെ ആക്ഷേപങ്ങളും അവകാശവാദ അപേക്ഷകളും സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ 1 പ്രസിദ്ധീകരിക്കും.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ