കൽപ്പറ്റ :
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച കെ. സച്ചിദാനന്ദന് യാത്രയയപ്പു നൽകി. കൽപ്പറ്റ എം. എൽ. എ. ടി. സിദ്ധീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബാങ്കിന്റെ ഉപഹാരം സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി. കെ. ശശീന്ദ്രൻ നൽകി. ജീവനക്കാരുടെ ഉപഹാരം കോ ഓപ്. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. എൻ. മുരളി സമ്മാനിച്ചു.
പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷൻ ചെയർമാൻ പി. കെ. മൂർത്തി, വി. വി. ബേബി, ടി. ജെ. ജോൺസൺ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ അധ്യക്ഷത വഹിച്ചു.
അസി. സെക്രട്ടറി എ. നൗഷാദ് സ്വാഗതവും, വൈസ് പ്രസിഡന്റ് യൂസഫ്. വി നന്ദിയും പ്രകാശിപ്പിച്ചു.

സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം
തിരുവനന്തപുരം: വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ







