സ്കൂളുകളിൽ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഉറപ്പാക്കൽ, കാലവര്‍ഷത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട പ്രതിരോധ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വൈത്തിരി താലൂക്കിലെ പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ്, ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി, ഐ.റ്റി.ടി.പി പ്രോജക്ട് ഓഫീസര്‍ ജി പ്രമോദ്, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ എന്‍.ജെ റെജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോസ്, അക്ഷയ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ദുരന്ത നിവാരണ സെല്‍ ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എന്‍ സുനില്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കോ-ഓര്‍ഡിനേറ്റര്‍ രമ്യ എന്നിവര്‍ സംസാരിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ