ക്ഷീരവികസന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീര ദിനചാരണം 2024 ” പോഷക സമൃദ്ധിയും സുസ്ഥിരതയും ” എന്ന സന്ദേശം ഉൾക്കൊണ്ട് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് വച്ച് നടന്നു. ദിനചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികകൃഷ്ണൻ പതാക ഉയർത്തി നിർവഹിച്ചു.ക്ഷീരവികസന ഓഫീസർ ഹുസ്ന ചടങ്ങിൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപ് സിപി ആശംസ അർപ്പിച്ചു. ബ്ലോക് പഞ്ചായത്ത് ജീവനക്കാരും, ക്ഷീര ദിന പ്രതിജ്ഞ എടുത്തു. ഡി.ഫ്.ഐ ജിതിൻ തോമസ് ചടങ്ങിൽ നന്ദി പറഞ്ഞു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ