ഗവ.യു.പി സ്കൂൾ പുളിയാർമലയിൽ എസ് എസ് കെ വൈത്തിരി ബ്ലോക്ക് തല പ്രവേശനോത്സവം വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന കർമ്മം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.
വാർഡ് കൗൺസിലർ കെ.കെ വത്സല അധ്യക്ഷത വഹിച്ചു. ചടങ്ങിന് മുഖ്യാതിഥിയായി എത്തി കുട്ടികളുമായി സംവദിച്ചത് നാട്ടുണർവ്വ് കലാകാരൻ രമേശ് ആയിരുന്നു.ടെക്സ്റ്റ് ബുക്ക് ;യൂണിഫോം; മുനിസിപ്പൽ തല പഠനോപകരണം; കൽപ്പറ്റ സിന്ദൂർ ടെക്സ്റ്റൈൽസ് നൽകിയ പഠനോപകരണ കിറ്റ് എന്നിവ യോഗത്തിൽ വിതരണം ചെയ്തു.കഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ,ബി പി സി ഷിബു എ കെ ,മുൻ കൗൺസിലർ വസന്ത കെ.ബി , ഏഴാം വാർഡ് കൗൺസിലർ പുഷ്പ, സന്നദ്ധ സംഘടന പ്രതിനിധി മോഹന ചന്ദ്രൻ, രുഗ്മിണി(സീനിയർ അധ്യാപിക) ലിനേഷ് (അധ്യാപകൻ )എന്നിവർ സംസാരിച്ചു. അവധിക്കാലത്ത് ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികൾ തയ്യാറാക്കിയ പതിപ്പ് സ്പർശം 2024 പ്രകാശനം ചെയ്തു. കുട്ടികളുടെ പരിപാടികൾ യോഗത്തിന് മാറ്റ് കൂട്ടി.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി
മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ







