അമ്പലവയല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഒഴിവുള്ള വൊക്കേഷണല്‍ ടീച്ചര്‍ (അഗ്രികള്‍ച്ചര്‍, ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി) തസ്തികകളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 06.06.2024 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60







