ശ്രേയസ് നെല്ലിമാളം യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുലരി സ്വാശ്രയ സംഘത്തിന്റെ വാർഷിക ആഘോഷം മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സിഡിഒ സെലീന സാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ
ഫാ. മാത്യു പാലക്കപ്രായിൽ മുഖ്യ സന്ദേശം നൽകി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്ലാസ് എടുത്തു. ബീന ദേവസ്യ,ഷൈല എന്നിവർ സംസാരിച്ചു.സ്നേഹ വിരുന്നോടെ പരിപാടി സമാപിച്ചു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്