ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അമ്പലവയൽ ആമീസ് ഗാർഡനിൽ തൊഴിലാളികൾ തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആമീസ് ഗാർഡൻ മുതൽ അമ്പലവയലിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി 250 ഓളം തൈകളാണ് നട്ടത്.സ്ഥാപന മേധാവി ബിനീഷ് ഡൊമനിക് തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഓരോ തൊഴിലാളികളും തൈകൾ നട്ട് പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കുചേർന്നു.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്