ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തേറ്റമല സംഘചേതനാ ഗ്രന്ഥാലയവും ജിഎച്എസ് തേറ്റമല സീഡ് ക്ലബ്ബും സംയുക്തമായി സീഡ് ബോൾ വിതരണം ചെയ്തു.പ്ലാവ്, ആഞ്ഞിലി മാവ് , കശുമാവ്,ആത്തച്ചക്ക തുടങ്ങിയ വൃക്ഷങ്ങളുടെ വിത്തുകൾ ഉപയോഗിച്ചാണ് സീഡ് ബോൾ നിർമ്മിച്ചത്.ഹൈസ്കൂൾ എച്എം മനോജ് മാത്യു ഉദ്ഘാടനം ചെയ്തു.മക്കിയാട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിബിൻ കെ.എസ് മുഖ്യപ്രഭാഷണം നടത്തി.സന്തോഷ് മാസ്റ്റർ, കെ. അൻവർ,കുഞ്ഞികൃഷ്ണൻ, ഡെസി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







