മാനന്തവാടി എക്സൈസ് സർക്കിൾ മാനന്തവാടി താലൂക്കിൽ പേരിയ വില്ലേജിൽ അയനിക്കൽ ഭാഗത്ത് വെച്ച് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ കുറ്റത്തിന് ഓട്ടോ ഡ്രൈവറായ ജിനു കെ. സി (34) എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാളുടെ കൈവശത്തുനിന്നും 3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വില്പന നടത്തിയ വകയിൽ കിട്ടിയ 4800/- രൂപയും കണ്ടെടുത്തു. കഴിഞ്ഞ വർഷം 03.03 2023 ന് മാനന്തവാടി എക്സൈസ് സർക്കിൾ ടീം ഇയാളെ 12 ലിറ്റർ മദ്യം ഓട്ടോയിൽ കടത്തി കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് KL 72 A 6948 എന്ന ഓട്ടോ സർക്കാരിലേയ്ക്ക് കണ്ടുകിട്ടിയിരുന്നു. പ്രിവൻ്റീവ് ഓഫീസർ ജിനോഷിൻ്റെ നേത്വതത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ജോണി. കെ , പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എ.സി ചന്ദ്രൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് റ്റി.ജി ,സനുപ് കെ.എസ് എന്നിവർ പങ്കെടുത്തു. മാനന്തവാടി JFCM കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍