പടിഞ്ഞാറത്തറ : ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നമുക്ക് നടാം മരം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പി.ടി.എ. പ്രസിഡൻ്റ് സി.കെ. നവാസ് നിർവഹിച്ചു.പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി പരിസ്ഥിതി ദിന സന്ദേശം നൽകി. വൈസ് പ്രിൻസിപ്പാൾ ഡോ:പി.കെ സുനിൽ എം.ടി ജോസഫ്, എം.ഗീത എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ക്വിസ് മത്സരം , കൊളാഷ് മേക്കിംഗ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു മത്സര പരിപടികൾക്ക് ബിജിന ഷിംജിത്ത്, രാജേഷ് കുമാർ, ഹെന്ന ജെബിൻ, സുബൈർ സി.പി, അബൂബക്കർ, ആഷിഖ് വാഫി, ശോഭ രാജേന്ദ്രൻ, അനുശ്രീ, സഹ് മിദ , മുഹമ്മദ് റാഫി, ഖാലിദ് കെ എ, സ്റ്റഫി സനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍