ബത്തേരി ഗവൺമെന്റ് സർവ്വജന വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിൽനാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ കലാലയങ്ങളിൽ നടപ്പിലാക്കുന്ന “കാർബൺ ന്യൂട്രൽ ക്യാമ്പസ്” പദ്ധതിയുടെ ഭാഗമായി “മുളാരവം” എന്നപേരിൽ മുള തൈകൾ നട്ടുപിടിപ്പിച്ചു. സുൽത്താൻബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് മുള തൈകൾ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പാൾ അമ്പിളി നാരായണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിത.വി.എസ്
പി.റ്റി.എ പ്രസിഡന്റ്
ശ്രീജൻ,
സീഡ് ടീച്ചർ കോഡിനേറ്റർ മുജീബ്.വി, സുൽത്താൻ ബത്തേരി അഗ്രികൾച്ചർ സൊസൈറ്റി സെക്രട്ടറി ദേവസ്യ
അധ്യാപകരായ
സൗമ്യ കുര്യൻ, സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ – സോണൽ കോഡിനേറ്റർ ദിലിൻ സത്യനാഥ്
എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
നാഷണൽ സർവീസ് സ്കീം സീഡ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ സുൽത്താൻ ബത്തേരി അഗ്രികൾച്ചർ സൊസൈറ്റിയുടെ സഹകരണത്തോടെ
പ്ലാവിൻ തൈകളും
നട്ട് പിടിപ്പിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍