തിരുനെല്ലി ഗ്രാമീണ ബാങ്കിൽ നിന്ന് പാലക്കാട് റീജിണൽ ഓഫീസിലേക്ക് സ്ഥലം മാറിപ്പോകുന്ന കേരള ഗ്രാമീൺ ബാങ്ക് മാനേജർ എസ് സുന്ദരേശന് യാത്രയയപ്പ് നൽകി. യോഗത്തിൽ വാർഡ് മെമ്പറും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനു മായ പി.എൻ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.കെ വാസുദേവൻ, ഉണ്ണി, ടി സന്തോഷ് കുമാർ,എം വിജയൻ, കെ എൽ നാഗേഷ് ശർമ,കെ പി അനിൽകുമാർ,എ മുരളീധരൻ,എം പത്മനാഭൻ, പികെ കേശവൻ ഉണ്ണി,സി.എം സത്യനാരായണൻ,പി എസ് കേശവനുണ്ണി എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്