ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് മാർഗ നിർദേശ ക്ലാസ് സംഘടിപ്പിച്ചു. ബത്തേരി സ്വദേശിനിയും ഈ വർഷത്തെ സിവിൽ സർവീസ് റാങ്ക് ജേതാവുമായ അശ്വതി ശിവറാം കുട്ടികളുമായി സംവദിക്കുകയും മത്സര പരീക്ഷകൾക്ക് അവരിൽ താൽപ്പര്യമുണർത്തുകയും ചെയ്തു. സ്‌കൂൾ പഠന കാലത്തു വയനാട് ജില്ലാ കലക്ടറിൽ നിന്നും പ്രസംഗ മത്സരവിജയിക്കുള്ള ട്രോഫി വാങ്ങിയപ്പോൾ ഉണ്ടായ ആഗ്രഹം സാധ്യമായത്, മാതാപിതാക്കളും , അധ്യാപകരും , അയൽവാസികളും , നൽകിയ പിന്തുണ കൊണ്ട് മാത്രമാണ്, അഞ്ചാം തവണ എഴുതാനും സിവിൽ സർവീസ് പരീക്ഷയും അഭിമുഖവും വിജയിച്ചു റാങ്ക് ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞത് എന്ന് അശ്വതി പറഞ്ഞു . പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ , പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ , ഹെഡ്മിസ്ട്രസ് ജിജി ജേക്കബ് , വി എച് എസ് ഇ പ്രിൻസിപ്പൽ അമ്പിളി നാരായൺ എന്നിവർ സംസാരിച്ചു.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി