പുൽപ്പള്ളി : 1994ൽ കേരള മുഖ്യമന്ത്രി കെ കരുണാകരനും, കർണാടക മുഖ്യമന്ത്രി വീരപ്പ മൊയിലിയും സംയുക്തമായി സ്ഥാപിച്ച തറക്കല്ലിന്റെ സമീപ പ്രദേശങ്ങളും പെരിക്കല്ലൂർ -ബൈരകുപ്പ പാലം പണിയാൻ ഉദ്ദേശിക്കുന്ന പെരിക്കല്ലൂർ കടവിലും സുൽത്താൻ ബത്തേരി തഹസിൽദാർ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പ്രതിനിധികളും ഉദ്യോഗസ്ഥരും, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും, പെരിക്കല്ലൂർ നിവാസികളും സ്ഥലം സന്ദർശിച്ചു. കൽപ്പറ്റ എൻഎച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഥിൻ ലക്ഷ്മണൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഖേഷ് കെ. സി, റോഡ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാറ്റി ഇ സൈമൺ, തഹസിൽദാർ പ്രശാന്ത് ബി, പെരിക്കല്ലൂർ അസിസ്റ്റൻറ് വികാരി Fr. എബിൻ കുന്നപ്പള്ളിയിൽ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ലിസി സാബു, വൈസ് പ്രസിഡൻറ് ഷിനു കച്ചിറയിൽ, സെക്രട്ടറി അശ്വൻ കെ, ജില്ലാ ഡിവിഷൻ മെമ്പർ ഗിരിജാ കൃഷ്ണൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ രഘു ഒആർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മുനീർ അച്ചിക്കുളത്ത്, മിനി ജെയിംസ്, ഷൈനി സണ്ണി, വാർഡ് മെമ്പർ സുജാത രാജു മറ്റു വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ സംഘടന ഭാരവാഹികൾ, നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു

