കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

Advertisement
Featured Image

2025 ഡിസംബര്‍ വരെയുള്ള റെഗുലര്‍ കെ-ടെറ്റ് പരീക്ഷകള്‍ പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ നാല്, അഞ്ച് തീയ്യതികളില്‍ കല്‍പറ്റ എസ്.കെ.എം.ജെ. ഹൈ സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. നാലിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി-1, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കാറ്റഗറി-2 എന്നിവയുടെയും ജൂലൈ അഞ്ചിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി-3, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കാറ്റഗറി-4 എന്നിവയുടെയും പരിശോധന നടക്കും. പരീക്ഷ പാസായവര്‍ യോഗ്യതാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റും അസ്സല്‍ ഹാള്‍ ടിക്കറ്റും പകര്‍പ്പും കൊണ്ടുവരണം. റിലാക്‌സേഷനിലൂടെ പരീക്ഷ പാസായവര്‍ ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 04936 202264.

Advertisement

Related News