മനുഷ്യ-വന്യജീവി സംഘർഷം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് എം.പി പ്രിയങ്ക ഗാന്ധി

Advertisement
Featured Image

മനുഷ്യ വന്യമൃഗ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനം വിലയിരുത്തി പ്രിയങ്ക ഗാന്ധി എം.പി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വൈൽഡ് ലൈഫ് വാർഡന്‍ വരുണ്‍ ഡാലിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹാങ്ങിങ് ഫെൻസുകളുടെ നിർമ്മാണ പുരോഗതി കർഷകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും നെൽകർഷകർ കൂടുതലായി കൃഷിയിലേക്ക് കടന്നു വരുന്നതയും ഉദ്യോഗസ്ഥർ പറഞ്ഞു. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാൻ പ്രധാന വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ, ​കിടങ്ങുകൾ, ​സ്ഥാപിച്ചിട്ടുണ്ടെന്നും അവയുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുണ്ടെന്നും വൈൽഡ് ലൈഫ് വാർഡന്‍ പറഞ്ഞു. സെൻസർ ആന്‍ഡ് എ.ഐ ക്യാമറ നിരീക്ഷണം, ​അലാറം സംവിധാനങ്ങള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം, റേഡിയോ കോളറിംഗ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ പ്രത്യേക ഭൂപ്രകൃതിയും കാടുകളോട് ചേർന്നുനിൽക്കുന്ന ജനവാസ മേഖലകളും പരിഗണിച്ച് ഹാംഗിങ് സോളാർ വേലികൾ കൂടുതൽ അതിർത്തികളിൽ സ്ഥാപിക്കേണ്ടതുണ്ടെന്നും ആക്രമണകാരികളായ വന്യമൃഗങ്ങളെ തുരത്താനും പിടികൂടാനും ദ്രുത പ്രതികരണ സേനയ്ക്ക് ആധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സജ്ജമാക്കേണ്ടതുണ്ടെന്നും ഉദ്യാഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 


റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍ കൂമാര്‍, പി. സി. വിഷ്ണുനാഥ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, എ.ഡി.എം കെ അജീഷ്, ടൂറിസം ഡയറക്ടർ എം അഞ്ജന, അഡീഷണൽ ഡയറക്ടർ ജനറൽ സുമിത്ത് ടാക്കൂർ, പ്രോജക്ട് എക്സിക്യൂട്ടീവ് ആർ വിദ്യ എന്നിവർ പങ്കെടുത്തു

Advertisement

Related News