കൽപറ്റ:ഒഡീഷയിലെ മഹീന്ദ്രഗിരിയിൽ ഒക്ടോബർ 1 മുതൽ 4 വരെ നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച നേട്ടം. പെൺ കുട്ടികളുടെ അണ്ടർ16 കാറ്റഗറിയിൽ ടൈം ട്രയൽ, മാസ്സ് സ്‌റ്റാർട്ട് വിഭാഗത്തിൽ ഇരട്ടസ്വർണവുമായി മൈസ ബെക്കർ മികച്ച നേട്ടം കൈവരിച്ചു. ജൂനിയർ മിക്സഡ് റിലേ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിൽ മൈസ ബക്കറും, ഡെൽ വിൻ ജോബിഷും പങ്കാളികളായി. കൂടാതെ അണ്ടർ 14,16 വിഭാഗങ്ങളിൽ ഡിയോണ മേരി ജോബി ഷും , അബീഷാ ഷിബിയും അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയത് വയനാടിന് അഭിമാന നേട്ടമായി . വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.
Related News
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപിക്കുന്നു
സിഐടിയു വയനാട് ജില്ലാഭാരവാഹികളെ തിരഞ്ഞെടുത്തു
ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി; 'മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കും'
ശ്രേയസ് സ്വാശ്രയ സംഘം വാർഷികവും, കുടുംബ സംഗമവും നടത്തി.
കുടിശ്ശിക തുക അടയ്ക്കണം

