'മയങ്ങില്ല കേരളം - ഉണരുന്ന യുവത്വം': മൂലങ്കാവിൽ ലഹരിവിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു.

Advertisement
Featured Image

​മൂലങ്കാവ്: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ 'മയങ്ങില്ല കേരളം - ഉണരുന്ന യുവത്വം' ലഹരിവിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവതലമുറയെ ക്രിയാത്മക വഴികളിലേക്ക് നയിക്കുന്നതിനും ലക്ഷ്യമിട്ട് സുൽത്താൻ ബത്തേരി മൂലങ്കാവ് സൗഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

​അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.എ.സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സംവാദ സദസ്സിന് നേതൃത്വം നൽകി.​ചടങ്ങിൽ അദ്ധ്യാപകരായ ടി.ആർ.ജലജ, കെ.എസ്.സുരേഷ്,വി.ആർ.മോഹനൻ,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.വി.വിബിത,കെ.വി.സൂര്യ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്,എം.എസ്. ദിനീഷ്,സൗഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് എം.എം. സുജിത്,സെക്രട്ടറി വി.എം.മനൂപ് എന്നിവർ സംസാരിച്ചു.പ്രദേശത്തെ യുവാക്കളും നാട്ടുകാരും സദസ്സിൽ പങ്കെടുത്തു.

Advertisement

Related News