സുൽത്താൻ ബത്തേരി: അമേച്വർ തായ്‌ക്വോണ്ടോ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് വയനാട് ജില്ലാ അമേച്വർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് സുൽത്താൻ ബത്തേരിയിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടത്തി.ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
തായ്‌ക്വോണ്ടോ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി അൽബിൻ ജോൺസൺ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ് മാസ്റ്റർ രാമചന്ദ്രൻ കെ. അധ്യക്ഷത വഹിച്ചു. ബത്തേരി രൂപതയുടെ മെയിൻ വികാരി ജനറലായ റൈറ്റ് റവ. മോൺസിഞ്ഞോർ സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

