പറളിക്കുന്ന് :
രണ്ട് ദിവസങ്ങളിലായി പറളിക്കുന്നിൽ നടന്നുവന്ന കമ്പളക്കാട് റെയ്ഞ്ചിൻ്റെ 18-ാമത് ഇസ് ലാമിക കലാമേളക്ക് (മുസാബഖ) സമാപ്തി. മദ്റസാ വിദ്യാർഥികളിലെ കലാ സാഹിത്യ രംഗങ്ങളിലെ കഴിവുകൾ കണ്ടെത്തി പ്രതിഭകളെ വളർത്താനും സമൂഹത്തിൻ്റെ നന്മകൾക്ക് ഉപയോഗപ്പെടുത്താനുമായി ഒന്നിടവിട്ട വർഷങ്ങളിൽ ജം ഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മദ്റസാ തലം മുതൽ ദേശീയ തലം വരെ സംഘടിപ്പിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇസ് ലാമിക കലാമേളയാണ് മുസാബഖ. കുടുംബം, സുപ്രഭാതം , കുരുന്നുകൾ , അൽ മുഅല്ലിം എന്നീ നാല് വേദികളിലായി 6 കാറ്റഗറിയിൽ റെയ്ഞ്ചിലെ 16 മദ്‌റസകളിലെ പ്രതിഭകളായ 600 ലേറെ വിദ്യാർഥികളും നൂറോളം മുഅല്ലി കളും 110 ഇനങ്ങളിലായി മാറ്റുരച്ചതിൽ 292 പോയൻ്റോടെ എവർ റോളിംഗ് ട്രോഫി മുള പറമ്പത്ത് മുഹാജിരിയ്യ മദ്‌റസ കരസ്ഥമാക്കി. 222 പോയൻ്റോടെ പള്ളിമുക്ക് മുല്ലഹാജി സ്മാരക മദ്റസക്കാണ് രണ്ടാം സ്ഥാനം. 186 പോയൻ്റ് നേടി കമ്പളക്കാട് അൻസാരിയ്യക്കാണ് മൂന്നാം സ്ഥാനം. മുഅല്ലിം വിഭാഗത്തിൽ മുഹാജിരിയ്യ ഒന്നാം സ്ഥാനവും പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസ രണ്ടാം സ്ഥാനവും കരഗതമാക്കി. സമസ്ത ഉപാധ്യക്ഷൻ വി മൂസക്കോയ മുസ് ലിയാർ ഉദ്ഘാടനം ചെയ്ത മുസാബഖയുടെ സമാപന സംഗമം എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ആർ.പി മുജീബ് തങ്ങൾ നിർവഹിച്ചു. റെയ്ഞ്ച് പ്രസിഡണ്ട് ടി വി അബ്ദുറഹ് മാൻ ഫൈസി അദ്ധ്യക്ഷനായി. വിജയികൾക്കുള്ള ട്രോഫി വിതരണവും തങ്ങൾ നിർവഹിച്ചു. മഹല്ല് -റെയ്ഞ്ച് ഭാരവാഹികളായ പി സൈനുദ്ദീൻ , എം. കെ ജലീൽ,എൻ. എച്ച് സിദ്ദീഖ് , എം.കെ ശമീർ, ഒലിച്ചിൽ മജീദ്, പി പി ഇഖ്ബാൽ , അബ്ബാസ് വാഫി, ശാഫി ഫൈസി, ഗഫൂർ മൗലവി, കെ. മുഹമ്മദ് കുട്ടി ഹസനി, പി.ടി അശ്‌റഫ് ഹാജി , ശുഐബ് യമാനി നേതൃത്വം നൽകി. റെയ്ഞ്ച് സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കോഡിനേറ്റർ പി ഇബ്‌റാഹിം മൗലവി നന്ദിയും പറഞ്ഞു
പടം
കമ്പളക്കാട് റെയ്ഞ്ച് മുസാബഖയിൽ ഒന്നാം സ്ഥാന നേടിയ മുളപറമ്പ് മുഹാജിരിയ്യ ടീം സയ്യിദ് മുജീബ് തങ്ങളിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു

