ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ട്രെയിനികളെ ആറ് മാസത്തേക്ക് താൽകാലികമായി നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് /ഐടി /ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ്ങ് /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് എന്നിവയിൽ മൂന്ന് വർഷ ഡിപ്ലോമ, ബി.ടെക്, എം.ടെക്, എം.സി.എ എന്നിവയാണ് യോഗ്യത. ഹാഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് / ഹോസ്പിറ്റൽ മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംപ്ലിമെന്റേഷൻ എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18 മുതൽ 35 വയസ്സുവരെ. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഒക്ടോബർ 16 ന് രാവിലെ 10 ന് തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം.
Related News
വാട്സ്ആപ്പിൽ വമ്പൻ മാറ്റം! ഇനി സന്ദേശങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം
₹2,000-ന് മുകളിലുള്ള UPI ഇടപാടുകൾക്കുള്ള ചാർജ് നീട്ടിവെച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!! നിങ്ങൾ കേട്ടോളൂ, നാട്ടുകാരെ കേൾപ്പിച്ചാൽ ഇനി 1000 രൂപ പിഴ, ആവർത്തിച്ചാൽ തടവും പിഴയും
കണ്ണൂരിൽ വിമാനങ്ങൾ താഴ്ന്നു പറക്കും! ആശങ്ക വേണ്ട; എയ്റോ ജിയോഫിസിക്കൽ സർവ്വേ ആരംഭിച്ചു.
ഇന്ത്യയിൽ വീണ്ടുമൊരു 'എൽ ക്ലാസികോ'; ബാഴ്സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് പോരാട്ടം നവംബർ 25-ന് കൊൽക്കത്തയിൽ

