കാവുംമന്ദം:വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി (VMPS) ഓഫീസിൽ വെച്ച് രോഗികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണവും സ്നേഹസംഗമവും നടന്നു.
ചടങ്ങിൽ പാലിയേറ്റീവ് സൊസൈറ്റി കൺവീനർ മുസ്തഫ പി.കെ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ഷിബു കെ.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിനോദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ഗ്രൂപ്പ് അംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ഓഫീസ് ആവശ്യങ്ങൾക്കുള്ള പിന്തുണയും ഉറപ്പാക്കിയത്. ചടങ്ങിൽ ബിജു കെ.ടി, ജോർജ് കൂവക്കൽ, ഗ്രീഷ്മ, രജിനി, അനിൽ കുമാർ ശിവാനന്ദൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പഠനരംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിനികൾക്ക് ചടങ്ങിൽ വെച്ച് പ്രത്യേക സ്നേഹോപഹാരവും കൈമാറി.

