പനമരം: വയനാട് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറി വിദ്യാലയമായ പനമരം ജി.എച്ച്.എസ്.എസിൽ പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് ഫൗസിയ റിയാസ്, പ്രിൻസിപ്പാൾ രമേഷ് കുമാർ എം., എച്ച്.എം ഷീജ ജെയിംസ്,ഷിബു എം.സി,നവാസ് T തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മധുരവും സമ്മാനങ്ങളും നൽകിയാണ് പുതിയ അധ്യയനവർഷത്തിലേക്ക് കുരുന്നുകളെ സ്വീകരിച്ചത്.

