ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

Advertisement
Featured Image

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് (2026-27) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും, ആറ് ലക്ഷം രൂപ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് സമാനമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമാണ് അ‍ർ​ഹത. www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ ഇ-​​ഗ്രാന്റ്സ് പോർട്ടലിൽ ലഭ്യമാണ്. സ്കൂളുകളിൽ നിന്നും അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 17.

Advertisement

Related News