ഉയരം കൂടിയാലും കുറയാത്ത വീര്യം'; സ്വകാര്യ വിമാനത്തിനുള്ളിൽ ക്രിക്കറ്റ് കളിക്കുന്ന സച്ചിനും മകളും, വീഡിയോ വൈറൽ

Advertisement
Featured Image

സച്ചിൻ ടെന്‍ഡുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസം ഇന്നും ക്രിക്കറ്റ് ആരാധകരുടെ പ്രീയപ്പെട്ട കളിക്കാരനാണ്. കായിക രംഗത്ത് നിന്നും വിരമിച്ചെങ്കിലും ആ അതുല്യപ്രതിഭ ഇന്നും ഏറെ പേരുടെ മനസുകളിലെ 'ക്രിക്കറ്റ് ദൈവ'മാണ്. അദ്ദേഹത്തെ സംബന്ധിച്ച് ക്രിക്കറ്റ് എന്നത് പുല്ലിൽ കളിക്കുന്ന ഒരു വെറും കളിയല്ല. അത് 35,000 അടി ഉയരത്തിലും മാറ്റുരയ്ക്കാൻ പറ്റുന്ന ഒരു വികാരമാണ്. സച്ചിൻ ടെണ്ടുൽക്കർ അടുത്തിടെ ഒരു സ്വകാര്യ ചാർട്ടേഡ് വിമാനത്തിന്‍റെ ക്യാബിനിനുള്ളിൽ മകളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത് ഇന്നും ആ താരത്തോടുള്ള ക്രിക്കറ്റ് ആരാധകരുടെ വികാരത്തിന്‍റെ പ്രതിഫലനമാണ്.


'എത്ര ഉയരത്തിലായാലും, മനോഭാവം മാറരുത്.'

മകൾ സാറ ടെണ്ടുൽക്കറിനൊപ്പം, മാസ്റ്റർ ബ്ലാസ്റ്റർ എത്ര ഉയരത്തിൽ പറന്നാലും ബാറ്റിനോടുള്ള തന്‍റെ സ്നേഹം ഒരിക്കലും മറച്ച് വയ്ക്കില്ലെന്ന് കാണിച്ചു. മണിക്കൂറുകൾക്ക് മുമ്പ് സച്ചിൻ തന്നെ പങ്കുവച്ച വീഡിയോ ഇതിനകം ആറര ലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് സച്ചിൻ ഇങ്ങനെ കുറിച്ചു, 'എത്ര ഉയരത്തിലായാലും, മനോഭാവം മാറരുത്.' അത് മറ്റുള്ളവർക്കുള്ള ഒരു ഉപദേശം കൂടിയായി. വീഡിയോയിൽ, സ്വകാര്യ ജെറ്റ് വിമാനത്തിന്‍റെ ഇടനാഴിയിൽ മകൾ എറിയുന്ന പന്ത് അടിക്കുന്ന സച്ചിനെ കാണാം. അദ്ദേഹത്തിന്‍റെ ഒരു ഷോട്ട് മകൾ സാറ പിടിക്കുകയും ആ വിക്കറ്റ് ആഘോഷിക്കുന്നതും കാണാം.

Advertisement

Related News