ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ ഇനി ബുദ്ധിമുട്ടേണ്ട, റെയിൽവെ മന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം; പുതിയ ഐആർസിടിസി വെബ്സൈറ്റ് ഉടൻ

Advertisement
Featured Image

 പുതിയ ഐആർസിടിസി (IRCTC) വെബ്‌സൈറ്റ് ജൂലൈ 15-നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിദ്യാർത്ഥികളുടെ പരാതിക്ക് പരിഹാരമായി മന്ത്രി തത്സമയം റെയിൽവേ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് പുതിയ വെബ്‌സൈറ്റ് ഒരുക്കാൻ നിർദ്ദേശം നൽകുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


വിദ്യാർത്ഥിയുടെ പരാതിയും മന്ത്രിയുടെ ഇടപെടലും

ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു വിദ്യാർത്ഥി ഉന്നയിച്ച പരാതിയാണ് ഈ നീക്കത്തിന് കാരണമായത്. "സർ ദയവായി ഐആർസിടിസിയിലെ ക്യാപ്ച പ്രശ്നം പരിഹരിക്കണം" എന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ട ഉടൻ തന്നെ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിദ്യാർത്ഥികൾ പുതിയ വെബ്‌സൈറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും 30 ദിവസത്തിനകം ഇത് സജ്ജമാക്കാൻ സാധിക്കുമോയെന്നും മന്ത്രി ഉദ്യോഗസ്ഥനോട് ചോദിച്ചു. തുടർന്ന് ജൂലൈ 15-ഓടെ പുതിയ സൈറ്റ് വരുമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ കയ്യടിയോടെയാണ് വിദ്യാർത്ഥികൾ ഈ തീരുമാനത്തെ വരവേറ്റത്.

Advertisement

Related News