മാനന്തവാടി താലൂക്കിൽ നിന്ന് പ്ലസ് വൺ, ഡിഗ്രി, പി.ജി കോഴ്സുകൾക്ക് പ്രവേശനം നേടിയ പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രാരംഭ ചെലവുകൾക്കുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026-27 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരും വാർഷിക വരുമാന പരിധി 50,000 രൂപയിൽ താഴെയുള്ളവരുമായിരിക്കണം. ജില്ലയ്ക്ക് പുറത്ത് അഡ്മിഷൻ ലഭിച്ചവർക്കും ജില്ലയ്ക്കകത്ത് താമസ സ്ഥലത്തുനിന്ന് ഏറ്റവും ദൂരെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചവർക്കും മുൻഗണന ലഭിക്കും. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നിലവിൽ പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്‍ബുക്കിന്റെ കോപ്പി എന്നിവയും സമർപ്പിക്കണം. ജൂൺ 30ന് മുമ്പ് മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ കുഞ്ഞോം, തവിഞ്ഞാൽ, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. അപൂർണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കും. ഫോൺ: 04935 240210, 949607375, 9496070376, 9496070377, 949607378, 949607379,

