ലഹരിക്കെതിരെ ഫുട്ബോൾ ആവേശം; പനമരം സ്കൂളിൽ വേറിട്ട പ്രവചന മത്സരം

Advertisement
Featured Image

​പനമരം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ലഹരിവിരുദ്ധ സന്ദേശവുമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 'ചലഞ്ചേഴ്സ് ക്ലബ്ബ്'. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി സ്കൂളിൽ ഒരു വ്യത്യസ്തമായ ലോകകപ്പ് പ്രവചന മത്സരം ഒരുക്കിയിരിക്കുകയാണ് ക്ലബ്ബ്.

സ്കൂൾ നോട്ടീസ് ബോർഡിലുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ഒരു എ ഫോർ (A4) പേപ്പറിൽ സ്വന്തമായി എഴുതി ഒപ്പിടുക. അതിനൊപ്പം ഫൈനലിൽ എത്തുന്ന ടീമുകളെയും വിജയിയെയും പ്രവചിച്ച് എഴുതി സ്കൂളിലെ പ്രത്യേക ബോക്സിൽ നിക്ഷേപിക്കണം.

​ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജിനാ സജീവൻ ആദ്യ പ്രവചനം ബോക്സിലിട്ട് മത്സരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രമേഷ് കുമാർ എം, മൻസൂർ അലി കെ. നവാസ് ടി. രേഖ കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement

Related News