ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് 'ആശ്വാസ് പദ്ധതി', ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ലിജു

Advertisement
Featured Image

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ 'ആശ്വാസ് 2026' ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി എം ലിജു. യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്. ജപ്തിയുമായി ബന്ധപെട്ട് നിരവധി പരാതികൾ വന്നിരുന്നു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണം. അതാണ്സ ർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അതിനുവേണ്ടിയുള്ള നടപടിയുണ്ടാകുമെന്നും ലിജു വ്യക്തമാക്കി.


ലഹരി മാഫിയകളെ തുടച്ചുനീക്കാൻ കേരള എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. എക്സൈസിന് നിരവധി പരിമിതികളുണ്ട്. ഉദ്യോഗസ്‌ഥരുടെ എണ്ണം, വാഹനങ്ങൾ, ലാബ് എന്നിവയിലെല്ലാം പരിമിതിയുണ്ട്. ഒരു മോഡൽ ഓഫീസ് എക്സൈസിനില്ല. തണ്ടറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.


പുതിയ മദ്യ നയം ഉണ്ടാകും. ബജറ്റിന് ശേഷo ചർച്ച തുടങ്ങും. കേരളത്തിന് പ്രയോജപ്രദമായ നയമായിരിക്കുമുണ്ടാകുകയെന്നും മന്ത്രി വിശദീകരിച്ചു.

Advertisement

Related News