പനിയും ഛർദിയും; യുവതി മരിച്ചു.

Advertisement
Featured Image

പേരിയ: പനിയേയും ഛർദിയേയും തുടർന്ന് ആദിവാസി യുവതി മരിച്ചു.പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടി (21)യാണ് മരിച്ചത്. അസുഖത്തെ തുടർന്ന് ചൊവ്വ രാവിലെയോടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം മൂർച്ഛിച്ച തിനെ തുടർന്ന് രാത്രി എട്ടോടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജി ലേക്ക് റഫർ ചെയ്തു. യാത്രാമധ്യേ കാരന്തൂരിൽവെച്ചാണ് മരിച്ചത്. മൃത ദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ശ്രീക്കുട്ടി യുടെ മരണത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി രേഖയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സമീപ പ്രദേ ശങ്ങളിൽ പരിശോധന നടത്തി. 22 കുടുംബങ്ങളാണ് കുറ്റിവയൽ പണിയ ഉന്നതിയിൽ താമസിക്കുന്നത്. എല്ലാ കുടുംബങ്ങളും ഒരു കിണറിൽ നിന്നാണ് കുടിവള്ളം ശേഖരിക്കുന്നത്. കുടിവെള്ളത്തിൻ്റെ സാംപിൾ ശേഖ രിച്ചു. ക്ലോറിനേഷൻ നടത്തി. യുവതിയുടെ മരണകാരണം പരിശോധനാ ഫലങ്ങൾ പൂർത്തിയായ ശേഷമേ അറിയാൻ സാധിക്കൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഷിഗെല്ലയാണോ എന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തും. ദാസൻ്റേയും ശോഭനയുടേയും മകളാണ് ശ്രീക്കുട്ടി.

Advertisement

Related News