വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Advertisement
Featured Image

വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്ലസ് വണ്‍ ഉള്‍പ്പെടെയുള്ള വിവിധ പോസ്റ്റ്‌മെട്രിക് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവര്‍ക്ക് തുടര്‍ പഠനത്തിനുള്ള പ്രാരംഭ ചെലവുകള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷം മെറിറ്റില്‍ അഡ്മിഷന്‍ നേടിയവരും വാര്‍ഷിക വരുമാന പരിധി 50,000 രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. ജില്ലയ്ക്ക് പുറത്ത് അഡ്മിഷന്‍ ലഭിച്ചവര്‍ക്കും ജില്ലയ്ക്കകത്ത് താമസ സ്ഥലത്തുനിന്ന് ഏറ്റവും ദൂരെയുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റും ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ ലഭിച്ച സ്ഥാപനത്തില്‍ നിലവില്‍ പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയും സമര്‍പ്പിക്കണം. ഓഗസ്റ്റ് 10നകം കല്‍പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ കല്‍പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. അപൂര്‍ണവും ആവശ്യമായ രേഖകളുടെ പകര്‍പ്പുകളില്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കും. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ മാര്‍ക്കിന്റെയും മുന്‍ഗണനയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഫോണ്‍: 04936 202232.

Advertisement

Related News