തിരുവനന്തപുരം :
കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്" എന്ന പ്രഖ്യാപനത്തോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും വലിയ ആശ്വാസം പകരുന്ന പദ്ധതികളുമായി ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ മണ്ണെണ്ണ സബ്‌സിഡി വർദ്ധനവ് ഉൾപ്പെടെയുള്ള നിർണായക പ്രഖ്യാപനങ്ങളാണ് തീരദേശത്തിനായി മാറ്റിവെച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
googlePreferred
മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമേകി ബോട്ടുകൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി ലിറ്ററിന് 75 രൂപയായി ഉയർത്തി. വർഷങ്ങളായി തീരദേശത്ത് താമസിച്ചിട്ടും രേഖകളില്ലാത്ത പ്രശ്നത്തിന് പരിഹാരമായി, പട്ടയമില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അവർക്കായി മാത്രം പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. നിരന്തരം അപകടങ്ങൾ നടക്കുന്ന, നിരവധി മത്സ്യത്തൊഴിലാളികൾ മരിച്ച മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ ബജറ്റിൽ തുക വകയിരുത്തി. തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും പൂർണ്ണ പിന്തുണ നൽകുകയാണ് പുതിയ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

